'സംതിങ് ലോഡിങ്...': എൻ. പ്രശാന്ത് ഐഎഎസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്ന് മാത്രമാണ് പോസ്റ്റിൽ കുറിച്ചിട്ടുള്ളത്. ഒരു റോസാപ്പു ഇതളുകളുടെ ചിത്രവും ഒപ്പം പങ്കുവച്ചിട്ടുണ്ട്.
n. prasanth ias new facebook post resign
എൻ. പ്രശാന്ത് ഐഎഎസ്

file image

Updated on

തിരുവനന്തപുരം: എൻ. പ്രശാന്ത് ഐഎഎസിന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സസ്പെന്‍സ് നൽകിക്കൊണ്ട് ചർച്ചയാകുന്നു. നിർണായക തീരുമാനം ഇന്നെടുക്കുന്നുവെന്ന് സൂചന നൽകിക്കൊണ്ടുള്ളൊരു പോസ്റ്റാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്നത്.

'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്ന് മാത്രമാണ് പോസ്റ്റിൽ കുറിച്ചിട്ടുള്ളത്. ഒരു റോസാപ്പു ഇതളുകളുടെ ചിത്രവും ഒപ്പം പങ്കുവച്ചിട്ടുണ്ട്. 'സംതിങ് ലോഡിങ്' എന്ന ഹാഷ്ടാഗാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ഇത് രാജിക്കുള്ള സൂചനയാണെന്ന അഭ്യൂഹങ്ങൾ ശക്തമായി.

നിരവധി ആളുകൾ രാജിവയ്ക്കരുതെന്നും സിവിൽ സർവീസിൽ തുടരണമെന്നും, പുതിയ തീരുമാനത്തിന് ആശംസകളും നൽകിയിട്ടുണ്ട്. മറ്റാളുകൾ ഇത് 'ഏപ്രിൽ ഫൂൾ' പോസ്റ്റാണെന്നും അഭിപ്രായപ്പെട്ടു. ഫോൺ കോളുകളോട് പ്രതികരിക്കാന്‍ പ്രശാന്ത് ഇതുവരെ തയാറായിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഉദ്യോഗസ്ഥനായതിനാൽ പുതിയ പോസ്റ്റ് നിരവധി ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്.

അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതിന്‍റെ പേരിൽ 6 മാസമായി സസ്പെൻഷനിലാണ് പ്രശാന്ത്. അതേസമയം, അദ്ദേഹത്തിന്‍റെ സസ്‌പെന്‍ഷന്‍ റിവ്യു കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിൽ സസ്‌പെന്‍ഷന്‍ ദീര്‍ഘിപ്പിക്കാനുള്ള ശുപാര്‍ശയാണ്‌ ഉള്ളതെന്നും സൂചനകൾ പുറത്ത് വരുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com