ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ്; അസാധാരണ നിയമ പോരാട്ടത്തിന് എൻ. പ്രശാന്ത്

ക്രിമിനൽ ഗൂഢാലോചന , വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വക്കീൽ നോട്ടീസ്
n prasanth ias sent a legal notice to the chief Secretary
എൻ. പ്രശാന്ത് ഐഎഎസ്
Updated on

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും അഡീഷണൽ സെക്രട്ടറിക്കും അടക്കം വക്കീൽ നോട്ടീസ് അയച്ച് എൻ. പ്രശാന്ത് ഐഎഎസിന്‍റെ അസാധാരണ നടപടി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണൽ സെക്രട്ടറി എ. ജയതിലക്, കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ്, എന്നിവർക്കും മാതൃഭൂമി ദിനപത്രത്തിനുമാണ് നോട്ടീസയച്ചിരിക്കുന്നത്.

ക്രിമിനൽ ഗൂഢാലോചന , വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വക്കീൽ നോട്ടീസ്. തനിക്കെതിരേ വ്യാജരേഖ നിര്‍മിച്ചെന്നതടക്കം ആരോപിച്ചാണ് ജയതിലകിനും ഗോപാലകൃഷ്ണനും നോട്ടീസയച്ചിരിക്കുന്നത്. സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നടപടി എടുത്തില്ലെങ്കില്‍ കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com