എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവധി നീട്ടി

നാലു മാസത്തേക്കാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്
N. Prashanth IAS's suspension period extended
എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവധി നീട്ടി
Updated on

തിരുവനന്തപുരം: എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവധി നീട്ടി സർക്കാർ. നാലു മാസത്തേക്കാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. റിവ‍്യൂ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് തിരുമാനം. എൻ. പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമാണെന്നാണ് റിവ‍്യൂ കമ്മിറ്റിയുടെ വിലയിരുത്തൽ. അഡീഷണൽ സെക്രട്ടറി ജയതിലകിനെയും വ‍്യവസായ വകുപ്പ് ഡയറക്‌ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫെയ്സ്ബുക്കിലൂടെ അപമാനിച്ചതിന്‍റെ പേരിലായിരുന്നു സസ്പെൻഷൻ.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നൽകിയ ചാർജ് മെമ്മോയ്ക്ക് മറുപടി നൽകുന്നതിന് പകരം അങ്ങോട്ട് വിശദീകരണം തേടിയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സർക്കാർ രേഖയിൽ കൃത്രിമം കാട്ടിയവർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ‍്യപ്പെട്ട് എൻ. പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസും അയച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com