എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവധി നീട്ടി

6 മാസത്തേക്കാണ് സസ്പെൻഷൻ കാലാവധി നീട്ടിയിരിക്കുന്നത്
n. prasanth ias suspension period extended
എൻ. പ്രശാന്ത് ഐഎഎസ്

file image

Updated on

തിരുവനന്തപുരം: സമൂഹ മാധ‍്യമങ്ങളിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരേ വിമർശനം ഉന്നയിച്ചതിന്‍റെ പേരിൽ നടപടി നേരിട്ട എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി നീട്ടി.

6 മാസത്തേക്കാണ് സസ്പെൻഷൻ കാലാവധി നീട്ടിയിരിക്കുന്നത്. റിവ‍്യൂ കമ്മിറ്റിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സസ്പെൻഷനിലായിരിക്കെയും പ്രശാന്ത് ജയതിലകിനെതിരേ പരസ‍്യമായി വിമർശനം നടത്തിയിരുന്നു. മേലുദ‍്യോഗസ്ഥർക്കെതിരേ വിമർശനം തുടർന്നതോടെയാണ് സസ്പെൻഷൻ കാലാവിധി നീട്ടിയതെന്നാണ് വിവരം. ഇതോടെ ആറു മാസത്തേക്ക് കൂടി പ്രശാന്ത് സർവീസിന് പുറത്തിരിക്കേണ്ടി വരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com