

എൻ. പ്രശാന്ത്
തിരുവനന്തപുരം: സമൂഹ മാധ‍്യമങ്ങളിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരേ വിമർശനം ഉന്നയിച്ചതിന്‍റെ പേരിൽ നടപടി നേരിട്ട എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി നീട്ടി. 6 മാസത്തേക്ക് കേന്ദ്ര സർക്കാരാണ് സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടിയിരിക്കുന്നത്.
എൻ. പ്രശാന്തിനെതിരേ വകുപ്പുതല അന്വേഷണം തുടരുന്ന പശ്ചാത്തലത്തിൽ സസ്പെൻഷൻ നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ‍്യം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. 2024 നവംബർ 11നായിരുന്നു എൻ. പ്രശാന്തിനെതിരേ നടപടിയുണ്ടായത്.