ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്‍റെ ജാമ‍്യാപേക്ഷ തള്ളി

കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി
n. vasu bail plea rejected by court in sabarimala gold theft case

എൻ. വാസു

Updated on

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് കമ്മിഷണർ എൻ. വാസുവിന്‍റെ ജാമ‍്യാപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു.

കേസിലെ മുഖ‍്യപ്രതിയായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് 2019ൽ സ്വർണപ്പാളികൾ കൈമാറുമ്പോൾ സ്വർണം പൂശിയ കട്ടിളപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയത് എൻ. വാസുവിന്‍റെ അറിവോടെയാണെന്ന് പ്രത‍്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

എന്നാൽ സ്വർക്കടത്തിൽ‌ തനിക്ക് പങ്കില്ലെന്നും ഉദ‍്യോഗസ്ഥർ നൽകിയ ഫയൽ ദേവസ്വം ബോർഡിന്‍റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് എൻ. വാസു പറയുന്നത്. കേസിലെ മറ്റു പ്രതികളുടെ ജാമ‍്യാപേക്ഷ നേരത്തെ തന്നെ കോടതി തള്ളിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com