
എൻ. വാസു
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസു.
സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ഒരു കാര‍്യത്തിനും സമീപിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി. സ്വർണപ്പാളി നൽകുന്ന സമയത്ത് താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്രിസഡന്‍റായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.