
മലപ്പുറം: മലപ്പുറം കേരള ഫിനാൻഷ‍്യൽ കോർപ്പറേഷനിൽ പരിശോധന നടത്തി വിജിലൻസ്. ഉദ‍്യോഗസ്ഥരെ സ്വാധീനിച്ച് മുൻ നിലമ്പൂർ എംഎൽഎയായിരുന്ന പി.വി. അൻവർ 12 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
2015ൽ 12 കോടി രൂപ വായ്പയെടുത്തത് നിലവിൽ 22 കോടിയായെന്നും അൻവർ പണം തിരിച്ചടച്ചില്ലെന്നുമാണ് പരാതി. കേസിൽ നാലാം പ്രതിയാണ് അൻവർ. കെഎഫ്സിക്ക് വൻ തുക നഷ്ടം വരുത്തിയതായാണ് പരാതി.