നബിദിനം പൊതു അവധി 28 ലേക്ക് മാറ്റും

നിലവില്‍ പൊതു അവധി 27നാണ് ഇത് 28 ലേക്ക് മാറ്റാനാണ് തീരുമാനം. പകരം 27ന് പ്രവൃത്തി ദിനമായിരിക്കും.
Representative image
Representative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതു അവധി 28 ലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് ഉത്തരവ് ഇന്നിറങ്ങും. നിലവില്‍ പൊതു അവധി 27നാണ് ഇത് 28 ലേക്ക് മാറ്റാനാണ് തീരുമാനം. പകരം 27ന് പ്രവൃത്തി ദിനമായിരിക്കും.

മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം സെപ്റ്റംബര്‍ 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും തീരുമാനിച്ച പശ്ചാത്തലത്തില്‍ പൊതു അവധി 27 ല്‍ നിന്ന് 28 ലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com