വിശ്വാസ്യത നിലനിർത്തുന്നതിൽ ജീവനക്കാരുടെ പങ്ക് വലുത്: ഗണേഷ് കുമാർ

സുരക്ഷിതമായ ഡ്രൈവിങ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട 15 ഡ്രൈവർമാർക്ക് മന്ത്രി ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.
 Employees play major role maintaining credibility: Ganesh

വിശ്വാസ്യത നിലനിർത്തുന്നതിൽ ജീവനക്കാരുടെ പങ്ക് വലുത്: ഗണേഷ് കുമാർ

file photo

Updated on

തിരുവനന്തപുരം: തകർച്ചയിൽ നിന്നു മുന്നേറ്റം നടത്തുന്ന കെഎസ്ആർടിസിയുടെ വിശ്വാസ്യത നിലനിർത്താൻ ജീവനക്കാരുടെ മികച്ച പെരുമാറ്റവും പരിഷ്‌കാരങ്ങളോട് അവർ സഹകരിക്കുന്നതും വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പൊതുഗതാഗത രംഗത്തു നൂതനമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കെഎസ്ആർടിസിയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഗ്രൂപ്പ് ഇൻഷ്വറൻസ് സ്കീമും (ജിസ്) സംയുക്തമായി നടപ്പിലാക്കുന്ന പ്രത്യേക പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കെഎസ്ആർടിസിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ടത്തിൽ 1,000 ഡ്രൈവർമാർക്കും 1,000 കണ്ടക്റ്റർമാർക്കുമാണ് പരിശീലനം നൽകുന്നത്. രാജ്യത്ത് ഇന്ന് പ്രവർത്തന ലാഭത്തിൽ മുന്നേറുന്ന ഏക പൊതുഗതാഗത കോർപ്പറേഷൻ കെഎസ്ആർടിസിയാണ്. ശരാശരി പ്രതിദിന വരുമാനം 9 കോടി രൂപയ്ക്ക് മുകളിലെത്തിക്കാൻ സാധിച്ചു. ചില ദിവസങ്ങളിൽ ഇത് 11 മുതൽ 13 കോടി വരെയായി ഉയരുന്നു. ഡ്രൈവിങ് മികവ്, ഇന്ധനക്ഷമത വർധിപ്പിക്കൽ, ആധുനിക ടിക്കറ്റിങ് മെഷീനുകളുടെ ഉപയോഗം, ഡിജിറ്റൽ കാർഡുകൾ, കൃത്യമായ കണക്ക് സൂക്ഷിക്കൽ തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്.

ഇപ്പോൾ പരിശീലനം ലഭിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മാസ്റ്റർ ട്രെയ്‌നർമാർ വഴി ഭാവിയിൽ മുഴുവൻ ജീവനക്കാർക്കും പരിശീലനം നൽകും. പുതിയ ബസുകളുടെ സാങ്കേതിക വിദ്യകളെപ്പറ്റി അശോക് ലൈലൻഡ്, ടാറ്റ, ഐഷർ, മാരുതി തുടങ്ങിയ സ്ഥാപനങ്ങളിൽ അയച്ച് വിദഗ്ധരുടെ അത്യാധുനിക പരിശീലനം ലഭ്യമാക്കും.

സുരക്ഷിതമായ ഡ്രൈവിങ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട 15 ഡ്രൈവർമാർക്ക് മന്ത്രി ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു. കെഎസ്ആർടിസിയുടെ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള "ഇ- ബസ് ഒപ്റ്റിമൈസേഷൻ ടൂൾ' വീഡിയൊയും പ്രദർശിപ്പിച്ചു. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിസ് സസ്‌റ്റൈനബിൾ അർബൻ മൊബിലിറ്റി ഡയറക്റ്റർ മഞ്ജുനാഥ് ശേഖർ പ്രൊജക്റ്റ് അവതരണം നടത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com