നെടുമ്പാശേരി വിമാനത്താവളത്തിൽ നാലു കോടിയുടെ ലഹരി വസ്തു പിടികൂടി

ആഫ്രിക്കയിലെ ടോഗോ സ്വദേശിനി ലാതി ഫാറ്റോ ഔറോ ആണ് പിടിയിലായത്
Narcotics worth four crores seized at Nedumbassery airport

നെടുമ്പാശേരി വിമാനത്താവളത്തിൽ നാലു കോടിയുടെ ലഹരി വസ്തു പിടികൂടി

Updated on

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നാല് കോടി രൂപയുടെ ലഹരി വസ്തു പിടികൂടി. നാല് കിലോ മെതാക്വലോൺ ആണ് പിടിച്ചെടുത്തത്. കൊച്ചി-ഡൽഹി വിമാനത്തിലെ യാത്രക്കാരിയാണ് പിടിയിലായത്. ആഫ്രിക്കയിലെ ടോഗോ സ്വദേശിനി ലാതി ഫാറ്റോ ഔറോ(44) ആണ് കസ്റ്റംസ് പിടികൂടിയത്.

ദോഹയിൽ നിന്ന് കൊച്ചി-ഡൽഹി വിമാനത്തിലെത്തിയതായിരുന്നു യുവതി. ബാഗിനും ദേഹത്തുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു.

യുവതിക്കെതിരേ കേസും രജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലുള്ള യുവതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com