തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറി; മോദിയും രാഹുലും കേരളത്തിൽ

മോദി റോഡ് ഷോയിൽ പങ്കെടുക്കും
Narendra Modi and Rahul Gandhi in Kerala

നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും കേരളത്തിൽ

Updated on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ശനിയാഴ്ച കേരളത്തിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും.

തിരുവല്ലയിലെ പൊതുപരിപാടിയിലും പങ്കെടുക്കും. ശബരിമല സ്വർണ്ണക്കൊള്ള, എഫ്സിആർഎ നിയമ ഭേദഗതി വിവാദങ്ങളിൽ മോദി പ്രതികരിച്ചേക്കുമെന്നാണ് വിവരം.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും വീണ്ടും കേരളത്തിലെത്തും. 3 ജില്ലകളിലായി 4 പരിപാടികളിൽ രാഹുൽ പങ്കെടുക്കും.

logo
Metro Vaartha
www.metrovaartha.com