പ്രധാനമന്ത്രി പാലക്കാടെത്തി; 50,000 പേരെ അണിനിരത്തി റോഡ് ഷോ ഉടന്‍

അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ.
PM Narendra Modi during an election campaign road show in Coimbatore on Monday
PM Narendra Modi during an election campaign road show in Coimbatore on Monday

പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടെത്തി. തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുളള മോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോയും ഇന്ന് രാവിലെ 10.30 യോടെ നടക്കും. രാവിലെ 10.20 ന് കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് മേഴ്‌സി കോളെജ് മൈതാനത്തെത്തുന്ന മോദി റോഡ് മാര്‍ഗം അഞ്ചുവിളക്കിലെത്തി അവിടെ നിന്നാണ് റോഡ് ഷോയില്‍ പങ്കെടുക്കുക.

അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ.ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എന്‍ഡിഎ വലിയ പ്രതീക്ഷയോടെ കാണുന്ന പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് മോദി പാലക്കാടെത്തുന്നത്. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോ പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി സേലത്തേക്ക് മടങ്ങും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com