'സ്ത്രീശക്തി മോദിക്കൊപ്പം'; പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ

വിവിധ വിഭാഗങ്ങളിലുള്ള രണ്ടു ലക്ഷത്തോളം സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും
Prime Minister in Thrissur on January 3
Prime Minister in Thrissur on January 3
Updated on

തിരുവനന്തപുരം: തൃശൂർ തേക്കിൻകാട് മൈതാനത്ത് "സ്ത്രീശക്തി മോദിക്കൊപ്പം'' എന്ന പേരിൽ ബിജെപി നടത്തുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മേദി ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്കു രണ്ടു മണിക്കു ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂർ ഹെലിപാഡിലെത്തും. ജനറൽ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് സമ്മേളന വേദിയിലെത്തും.

വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി. വിവിധ വിഭാഗങ്ങളിലുള്ള രണ്ടു ലക്ഷത്തോളം സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും. പാർലമെന്‍റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളാഘടകം അഭിനന്ദിക്കും. നേരത്തെ ജനുവരി രണ്ടിനു നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർഥം മൂന്നിലേക്കു മാറ്റുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com