
കൊച്ചി: ഈ മാസം 25 ന് നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ കേരള സന്ദർശനം 24 ലേക്ക് മാറ്റി. കൊച്ചിയിൽ ബിജെപി നടത്താനിരിക്കുന്ന യുവം പരിപാടിയിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്.
കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളിലുണ്ടായ മാറ്റമാണ് കേരളസന്ദർശനത്തിലും മാറ്റം ഉണ്ടാക്കിയത്. ഒരു ലക്ഷത്തിലാധികം യുവാക്കൾ യുവം പരിപാടിയിൽ അണിനിരക്കുമെന്നാണ് ബിജെപി വാദം.
നരേന്ദ്രമോദി റോഡ് ഷോയിലും പങ്കെടുക്കും. ഐലൻഡ് നാവിക സേന വിമാനത്താവളം മുതൽ തേവര എസ്എച്ച് കോളെജു വരെയാണ് റോഡ്ഷോ. പരിപാടിക്ക് ശേഷം മോദി കർണാടകയിലേക്ക് തിരിക്കും.