"മതാടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയ നേട്ടത്തിനായി''; സർക്കാരിനെതിരേ ദേശിയ പിന്നാക്ക കമ്മിഷൻ

മതത്തിന്‍റെ പേരിൽ മുഴുവനായി ഒബിസി സംവരണം നൽകാനാവില്ല
national backward classes commission against muslim christian obc reservation

ഹൻസ് രാജ് അഹിർ

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു, ക്രിസ്ത്യൻ, ഒബിസി സംവരണത്തിനെതിരേ ദേശിയ പിന്നാക്ക കമ്മിഷൻ ചെയർമാൻ ഹൻസ് രാജ് അഹിർ. മതാടിസ്ഥാനത്തിൽ മുസ്ലിം-ക്രിസ്ത്യൻ സമുദായത്തിന് സംവരണം നൽകിയത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും ഏത് സർവേയുടെ അടിസ്ഥാനത്തിലാണ് ഈ സംവരണമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ദേശിയ പിന്നാക്ക കമ്മിഷൻ ചെയർമാൻ ആവശ്യപ്പെടുന്നു.

മതത്തിന്‍റെ പേരിൽ മുഴുവനായി ഒബിസി സംവരണം നൽകാനാവില്ല. അതേ മതത്തിലെ പിന്നാക്കക്കാരെ കണ്ടെത്തി വേണം സംവരണം നൽകാനെന്നും കമ്മിഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ചെയർമാൻ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com