കേരളീയത്തിൽ ആദിവാസി വിഭാ​ഗത്തെ പ്രദർശന വസ്തുവാക്കിയെന്ന് പരാതി; റിപ്പോർട്ടു തേടി ദേശീയ പട്ടിക വർഗ കമ്മീഷൻ

യുവമോർച്ചാ ദേശീയ സെക്രട്ടറിയുടെ പരാതിലാണ് നടപടി
കേരളീയത്തിൽ ആദിവാസി വിഭാ​ഗത്തെ പ്രദർശന വസ്തുവാക്കിയെന്ന് പരാതി; റിപ്പോർട്ടു തേടി ദേശീയ പട്ടിക വർഗ കമ്മീഷൻ
Updated on

ന്യൂഡൽഹി: സർക്കാരിന്‍റെ കേരളീയം പരിപാടിയിൽ ആദിവാസി വിഭാഗത്തിൽ പെട്ടവരെ പ്രദർശന വസ്തുവാക്കിയെന്ന പരാതിയിൽ ഇടപെട്ട് ദേശീയ പട്ടികവർഗ കമ്മീഷൻ. പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് തേടിയിരിക്കുകയാണ് ദേശീയ പട്ടികവർഗ കമ്മീഷൻ. യുവമോർച്ചാ ദേശീയ സെക്രട്ടറിയുടെ പരാതിലാണ് നടപടി.

ആദിവാസി വിഭാഗത്തെ വേക്ഷം കെട്ടിച്ച് നിർത്തിയെന്നാണ് പ്രധാനമായും ഉയർന്ന വിമർശനം. കനകക്കുന്നിലെ ആദിവാസി പ്രദർശമാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നത്.

പഴയ കാര്യങ്ങൾ കാണിക്കുകയായിരുന്നു ഫോക് ലോർ അക്കാദമി. താനത് കണ്ടിരുന്നില്ല. നിരുപദ്രവകരമായിട്ടാണ് ചെയ്തത്. വിവിധ ഡിപ്പാർട്ടുമെന്‍റിന്‍റെ പ്രദർശനം ഉണ്ടായിരുന്നുവെന്നു. ആദിവാസി മരുന്ന്, വനവിഭവങ്ങൾ വിറ്റഴിക്കാനായെന്നും ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും മന്ത്രി കെ. കൃഷ്ണൻ കുട്ടി പ്രതികരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com