ദേശീയ വിരവിമുക്ത ദിനാചരണം: 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വിര നശീകരണ ഗുളിക നൽകുന്നു

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 14 വയസ് വരെ പ്രായമുള്ള 64 ശതമാനം കുട്ടികളിൽ വിരബാധയ്ക്കു സാധ്യത
ദേശീയ വിരവിമുക്ത ദിനാചരണം: 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വിര നശീകരണ ഗുളിക നൽകുന്നു

തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പതുവരെ വയസ് വരെയുള്ള കുട്ടികൾക്ക് ഇന്നു വിര നശീകരണ ഗുളിക നൽകും. സ്കുളിലെത്തുന്ന കുട്ടികൾക്ക് അവിടെ നിന്നാകും ഗുളിക നൽകുക. മറ്റു കുട്ടികൾക്ക് ആംഗൻവാടികൾ വഴി വിതരണം ചെയ്യും. വ്യാഴാഴ്ച ഗുളിക ലഭിക്കാത്ത കുട്ടികൾക്ക് 15ന് ഗുളിക നൽകും.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒന്നു മുതൽ 14 വരെ വയസ് പ്രായമുള്ള 64 ശതമാനം കുട്ടികളിൽ വിരബാധയ്ക്കു സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് വിര നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ഈ വർഷം 1 മുതൽ 19 വയസ് വരെയുള്ള 77,44,054 കുട്ടികൾക്ക് ഗുളിക നൽകാനാണ് ലക്ഷ്യമിടുന്നത്. 1 മുതൽ 2 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അര ഗുളികയും (200 മി.ഗ്രാം) 2 മുതൽ 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു ഗുളികയും (400 മി.ഗ്രാം) നൽകും.

ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളത്തിൽ ഗുളിക അലിയിച്ച് നൽകണം. മുതിർന്ന കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികൾക്ക് ഗുളിക നൽകേണ്ടതില്ല. എന്നാൽ വിരയുടെ തോത് കൂടുതലുള്ള കുട്ടികളിൽ ഗുളിക കഴിക്കുമ്പോൾ അപൂർവമായി വയറുവേദന, ഛർദ്ദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയവ ഉണ്ടായേക്കുമെന്നും മന്ത്രി വീണാജോർജ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com