ബ്രഹ്മപുരം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ

വേണ്ടി വന്നാൽ 500 കോടി പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി
 ബ്രഹ്മപുരം;  സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ

ന്യൂഡൽഹി: ബ്രഹ്മപുരം തീപിടുത്തത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. ദുരന്തത്തിന്‍റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ജസ്റ്റിസ് എ കെ ഗോയൽ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. വേണ്ടി വന്നാൽ 500 കോടി പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി.

ബ്രഹ്മപുരം വിഷയത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയ കേസെടുത്തിരുന്നു. തീ അണച്ചതായും, തുടർന്ന് സ്വീകരിച്ച നടപടികളും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും, തീ അണക്കാനുണ്ടായ കാലതാമസത്തിനും ഉത്തരവാദി സർക്കാരാണെന്ന് വിലയിരുത്തുകയും വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഹരിത ട്രൈബ്യൂണൽ അറിയിച്ചു.

Trending

No stories found.

Latest News

No stories found.