ദുൽക്കറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്

5 ജില്ലകളിലായി 30 ഇടങ്ങളിലാണ് കസ്റ്റംസിന്‍റെ റെയ്ഡ് നടക്കുന്നത്
nationwide customs raid search at prithviraj and dulquer salmaans homes

പൃഥ്വിരാജ് | ദുൽക്കർ സൽമാൻ

Updated on

കൊച്ചി: ഓപ്പറേഷൻ നുംകൂറിന്‍റെ ഭാഗമായി സംസ്ഥാന വ്യാപക റെയ്ഡ്. നടന്മാർ, ബിസിനസുകാർ എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. ഇതിൽ നടന്മാരായ ദുൽക്കർ സൽമാൻ, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

പൃഥ്വിരാജിന്‍റെയും ദുൽക്കറിന്‍റെയും കൊച്ചിയിലെ വീടുകളിലാണ് റെയ്ഡ്. കേരളത്തിൽ 5 ജില്ലകളിലായി 30 ഇടങ്ങളിലാണ് കസ്റ്റംസിന്‍റെ റെയ്ഡ് നടക്കുന്നത്.

വിദേശത്ത് നിന്നും ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ ഇറക്കുമതി ചെയ്ത് അവിടെ വ്യാജ മേൽവിലാസമുണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യ്ത് നികുതി വെട്ടിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുന്നു. ഇത്തരത്തിൽ നികുതി വെട്ടിക്കുന്ന ഏജന്‍റുമായി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രമുഖരിലേക്ക് എത്തിനിൽക്കുന്നത്.

ഭൂട്ടാനിൽ നിന്നും ഇന്ത്യയിലേക്കെത്തിക്കുന്ന വാഹനങ്ങൾക്ക് മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് നേക്കുമ്പോൾ നികുതി കുറവാണ്. ഇതനുസരിച്ചാണ് ഭൂട്ടാൻ കേന്ദ്രീകരിച്ച് നികുതി വെട്ടിപ്പ് നടക്കുന്നത്. 150 ഓളം അഡംബര വാഹനങ്ങൾ ഇത്തരത്തിലാൽ രാജ്യത്തേക്കെത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com