നവകേരള സദസ്; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട് നവകേരള സദസിന് വേദിയാവുന്ന വിദ്യാലയങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
Representative Image
Representative Image
Updated on

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നവകേരള സദസ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്‌ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് നവകേരള സദസിന് വേദിയാവുന്ന വിദ്യാലയങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബർ 24 ന് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ, മേമുണ്ട എച്ച്എസ്എസ് എന്നീ സ്കൂളുകൾക്കും 25 ന് ബാലുശേരി ജിഎച്ച്എസ്എസ്, നന്മണ്ട എച്ച്എസ്എസിനും 26 ന് കുന്ദമംഗലം എച്ച്എസ്എസ്, കെ.എംഒ ഹയർ സെക്കണ്ടറി സ്കൂൾ എന്നീ സ്കൂളുകൾക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com