നവകേരള സദസ് പത്തനംതിട്ടയിൽ; ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിൽക്കും

റാന്നി, കോന്നി, അടൂർ മണ്ഡലങ്ങളിലെ നവകേരള സദസും ഇന്നുണ്ടാകും
നവകേരള സദസ് പത്തനംതിട്ടയിൽ; ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിൽക്കും
Updated on: 

പത്തനംതിട്ട: പത്തനംതിട്ടയിൽ വെച്ചുനടക്കുന്ന നവകേരള സദസിൽ നിന്നും ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ വിട്ടുനിൽക്കും. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ഭിന്നതകളാണ് കാരണം.

രാവിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി കൂടിക്കാഴ്ച നടത്തിയശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടർന്ന് ആറന്മുള മണ്ഡലത്തിലെ നവകേരള സദസ് ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. റാന്നി, കോന്നി, അടൂർ മണ്ഡലങ്ങളിലെ നവകേരള സദസും ഇന്നുണ്ടാകും.

logo
Metro Vaartha
www.metrovaartha.com