അപവാദ പ്രചരണം അവസാനിപ്പിക്കണം: നവീൻ ബാബുവിന്‍റെ മകൾ

കുടുംബത്തെ തളർത്താനാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നതെന്ന് മകൾ പറഞ്ഞു.
slanderous campaigns against father's brother should end: naveen babu's daughter
നവീൻ ബാബു
Updated on

പത്തനംതിട്ട: അച്ഛന്‍റെ സഹോദരനെതിരേ യൂട്യൂബ് ചാനലുകൾ നടത്തുന്ന അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് എഡിഎം നവീൻ ബാബുവിന്‍റെ മകൾ. കേസ് ഉൾപ്പെടെയുളള കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛന്‍റെ സഹോദരൻ പ്രവീൺ ബാബുവാണെന്നും, അദ്ദേഹത്തെ കുറിച്ച് ചില ആളുകൾ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂർവ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നും മകൾ വ്യക്തമാക്കി.

ഞങ്ങളെ അദ്ദേഹം പറ്റിച്ചുവെന്നാണ് അപവാദ പ്രചാരണം. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്. അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണ്. ഇല്ലാത്ത കാര്യങ്ങൾ ദയവായി പ്രചരിപ്പിക്കാതിരിക്കുക. പൊലീസിൽ നിന്ന് നീതി കിട്ടാത്തപ്പോഴാണ് സിബിഐ അന്വേഷണമായും കോടതിയിലേക്ക് പോയത്.

പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കുടുംബം പറഞ്ഞു. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ഹൈക്കോടതി നടപടി നിരാശാജനകമെന്ന് നവീൻ ബാബുവിന്‍റെ സഹോദരൻ പ്രവീൺ ബാബു പ്രതികരിച്ചു.

നിലവിലെ അന്വേഷണം ശരിയായ ദിശയിൽ അല്ല. പ്രശാന്തിനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും.

കുടുംബത്തിനും തനിക്കുമെതിരെ അപവാദ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രവീൺ ബാബു വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com