
മഞ്ജുഷ, നവീൻ ബാബു
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് ഭാര‍്യ മഞ്ജുഷ നൽകിയ ഹർജി തള്ളി. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തലശ്ശേരി സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു.
ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു മഞ്ജുഷ ഹർജി നൽകിയിരുന്നത്. അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിക്ക് രക്ഷപ്പെടാൻ പഴുതുകൾ ഉണ്ടെന്നും കുറ്റം തെളിയിക്കുന്നതിന് ആവശ‍്യമായ രേഖകൾ മറച്ചുവച്ചെന്നും ഹർജിയിൽ മഞ്ജുഷ പറഞ്ഞിരുന്നു.