65 ലക്ഷം നഷ്ടപരിഹാരം നൽകണം; പി.പി. ദിവ‍‍്യയ്ക്കും പ്രശാന്തനുമെതിരേ മാനനഷ്ട കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്‍റെ കുടുംബം

പൊതുസമൂഹത്തിനു മുന്നിൽ നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് ചിത്രീകരിച്ചുവെന്നാണ് ഹർജി‍യിൽ പറയുന്നത്
naveen babu family files defamation petition against p.p. divya and t.v. prasanthan

പി.പി. ദിവ‍്യ, നവീൻ ബാബു

Updated on

പത്തനംതിട്ട: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റായ പി.പി. ദിവ‍്യക്കെതിരേയും കണ്ണൂർ‌ മുൻ എഡിഎം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതായി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തനെതിരേയും മാനനഷ്ട കേസ് ഫയൽ ചെയ്തു. നവീൻ ബാബുവിന്‍റെ കുടുംബമാണ് 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ‍്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്.

പൊതുസമൂഹത്തിനു മുന്നിൽ നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് ചിത്രീകരിച്ചുവെന്നും നവീൻ ബാബുവിന്‍റെ മരണത്തിനു ശേഷവും പ്രശാന്തൻ ഇത് തുടർന്നുവെന്നും ഹർജിയിൽ പറയുന്നു. ഹർജി ഫയലിൽ സ്വീകരിച്ച പത്തനംതിട്ട സബ് കോടതി ഇരുവർക്കും നോട്ടീസ് അയച്ചു. നവംബർ 11ന് കോടതി ഹർജി പരിഗണിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com