കലക്‌റ്ററുടെ കത്ത് തള്ളി നവീന്‍റെ കുടുംബം; ദിവ‍്യയുടെ മുൻകൂർ ജാമ‍്യ ഹർജിയിൽ കക്ഷിചേരും

എഡിഎമ്മിന്‍റെ ഭാര‍്യ ഈ കാര‍്യം തങ്ങളെ അറിയിച്ചെന്ന് സിപിഐ അനുകൂല സംഘടനയായ ജോയിന്‍റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി. അഖിൽ വ‍്യക്തമാക്കി
Naveen's family rejected the collector's letter; Divya's anticipatory bail plea will be joined as a party
കലക്‌റ്ററുടെ കത്ത് തള്ളി നവീന്‍റെ കുടുംബം; ദിവ‍്യയുടെ മുൻകൂർ ജാമ‍്യ ഹർജിയിൽ കക്ഷിചേരും
Updated on

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ‍്യക്ഷ പി.പി. ദിവ‍്യയുടെ മുൻകൂർ ജാമ‍്യ ഹർജിയിൽ നവീൻ ബാബുവിന്‍റെ കുടുംബം കക്ഷിചേരും. ഇതു സംബന്ധിച്ച നടപടികൾ ശനിയാഴ്ച തന്നെ തുടങ്ങുമെന്നാണ് വിവരം. അതേസമയം കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ.കെ. വിജയന്‍റെ കത്ത് സ്വീകരിക്കാനാകില്ലെന്ന് നവീന്‍റെ കുടുംബം. എഡിഎമ്മിന്‍റെ ഭാര‍്യ ഈ കാര‍്യം തങ്ങളെ അറിയിച്ചെന്ന് സിപിഐ അനുകൂല സംഘടനയായ ജോയിന്‍റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി. അഖിൽ വ‍്യക്തമാക്കി.

കേസിൽ നിയമസഹായം വേണമെന്ന് കുടുംബം ആവശ‍്യപ്പെട്ടതായും അഖിൽ പറഞ്ഞു. നവീൻ ബാബുവിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ കലക്‌റ്റർ താത്പര‍്യം അറിയിച്ചിരുന്നു എന്നാൽ കുടുംബത്തിന്‍റെ വിയോജിപ്പിനെ തുടർന്ന് പത്തനംതിട്ട സബ് കലക്‌റ്റർ വഴി കുടുംബത്തിന് കത്ത് കൈമാറുകയായിരുന്നു.

കത്തിൽ ഔദ‍്യോഗികമായ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. നവീന്‍റെ അന്ത‍്യകർമ്മങ്ങൾ കഴിയുന്നത് വരെ താൻ പത്തനംതിട്ടയിലുണ്ടായിരുന്നതായും നേരിൽ വന്ന് നിൽക്കണമെങ്കിലും സാധിച്ചില്ലെന്നായിരുന്നു കത്തിൽ പറഞ്ഞത്.

നേരത്തെ കണ്ണൂർ ജില്ലാ കലക്‌റ്റർക്കെതിരെ ആരോപണവുമായി നവീൻ ബാബുവിന്‍റെ ബന്ധുവും സിപിഎം നേതാവുമായ മലയാലപ്പുഴ മോഹനൻ രംഗത്തെത്തിയിരുന്നു. കലക്‌റ്റർ പി.പി. ദിവ‍്യയെ എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് വിളിച്ചുവരുത്തിയതാണെന്നായിരുന്നു അദേഹത്തിന്‍റെ ആരോപണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com