
നവീൻ ബാബുവിന്‍റെ മരണം; പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് കുടുംബം
പത്തനംതിട്ട: നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് നവീൻ ബാബുവിന്‍റെ കുടുംബം. മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്നും കുടുംബം പറഞ്ഞു.
പി.പി. ദിവ്യ മാത്രം പ്രതിയെന്ന രീതിയിലാണ് അന്വേഷണം നടന്നത്. അതിനാൽ തന്നെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മുൻപേ അറിയിച്ചതായിരുന്നു കുടുംബം. എന്നാൽ എസ്ഐടി വന്നിട്ടും അന്വേഷണത്തിൽ മാറ്റമുണ്ടായിട്ടില്ല.
എന്നാൽ നവീൻ ബാബുവിന്‍റെ മരണത്തിൽ വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടിൽ നിയമ പോരാട്ടം തുടരുമെന്ന് കുടുംബം വ്യക്തമാക്കി. അതിനായി സുപ്രീം കോടതിയെയും സമീപിക്കുമെന്ന് കുടുംബം പറഞ്ഞു.