നവീൻ ബാബുവിന്‍റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ടിന്

4.30 നും 5.30നും ഇടയിലാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
Naveen Babu's last message to the Junior Superintendent
നവീൻ ബാബു
Updated on

കണ്ണൂർ: ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി. ദിവ്യയുടെ അഴിമതി ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്‍റെ അവസാന സന്ദേശം കലക്റ്ററേറ്റിലെ ജൂനിയർ സൂപ്രണ്ട് പ്രേം രാജിന്. ഭാര്യയുടെയും സഹോദരന്‍റെയും ഫോണ്‍ നമ്പറുകളാണ് നവീന്‍ ബാബു അയച്ചത്. 15ന് പുലര്‍ച്ചെ 4.58നാണ് സന്ദേശമയച്ചത്.

നേരത്തെ, 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴുത്തിൽ കയർ മുറുകിയാണ് മരണം സംഭവിച്ചത്. ശരീരത്തിൽ മ‌റ്റ് മുറിവുകളോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രേംരാജിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാൽ, തന്നോട് മറ്റൊന്നും നവീൻ ബാബു സംസാരിച്ചിട്ടില്ലെന്ന് പ്രേം രാജ് വ്യക്തമാക്കി.

നവീന്‍ ബാബുവിന്‍റേത് ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. തിങ്കളാഴ്ചയാണ് പ്രശാന്തൻ കണ്ണൂർ ടൗൺ പൊലീസിൽ മൊഴി നൽകിയത്.

ആറാം തീയതി നവീൻ ബാബുവിന്‍റെ ക്വാര്‍ട്ടേഴ്സില്‍ എത്തി പണം കൈമാറിയെന്നാണ് പ്രശാന്തന്‍റെ മൊഴി. എഡിഎമ്മുമായി പല തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഇതിന് കോൾ രേഖകൾ ഉണ്ടെന്നും പ്രശാന്തൻ പൊലീസിനോട് പറഞ്ഞു. ഫോൺ വിളിച്ചതിന്‍റെ തെളിവുകളും ഹാജരാക്കി. സ്വർണം പണയം വച്ചതിന്‍റെ രേഖകളും നൽകിയിട്ടുണ്ട്. പ്രശാന്തനെതിരായ വിജിലൻസ് അന്വേഷണവും തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com