CM
Kerala
നവീൻ ബാബുവിന്‍റെ ആത്മഹത്യ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കണ്ണൂർ കലക്‌റ്റർ
നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാറിന് സമർപ്പിക്കണമെന്നാണ് വിവരം.
കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയിൽ മുഖ്യ മന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി കണ്ണൂർ കല ക്‌ടർ അരുൺ കെ. വിജയൻ. ലാന്‍റ് റവന്യൂ കമ്മീഷണർ എ. ഗീത യ്ക്ക് മൊഴി നൽകിയതിന് ശേഷമാണ് ശനിയാഴ്ച രാത്രിയോടെ മുഖ്യമന്ത്രിയുടെ വസന്തിയിലെത്തി കലക്ടർ മുഖ്യ മന്ത്രിയെ കണ്ടത്.
നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാറിന് സമർപ്പിക്കണമെ ന്നാണ് വിവരം. യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്‍റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. പ്രശാന്തിന്‍റെ മൊഴിയുമെടുത്തിട്ടുണ്ട്.