നവീൻ ഒരു പാവത്താൻ; കണ്ണീരണിഞ്ഞ് ദിവ്യ അയ്യർ

ഒരു മനുഷ്യനെ പോലും കുത്തിനോവിക്കാനാവാത്ത ആരോടും മുഖം കറുപ്പിക്കാനാവാത്ത എപ്പോഴും ഒരു ചെറിയ മന്ദസ്മിതത്തോടെ മാത്രമായിരുന്നു നവീനെ കണ്ടിരുന്നത്
Naveen is a poor man; Divya Iyer burst into tears
divya s iyyer
Updated on

പത്തനംതിട്ട: നവീന്‍ ഒരു പാവത്താനായിരുന്നുവെന്നും മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും മുൻ കലക്റ്ററും വിഴിഞ്ഞം പോർട്ട് സിഎംഡിയുമായ ദിവ്യ എസ്. അയ്യർ പ്രതികരിച്ചു. ഒരു മനുഷ്യനെ പോലും കുത്തിനോവിക്കാനാവാത്ത ആരോടും മുഖം കറുപ്പിക്കാനാവാത്ത എപ്പോഴും ഒരു ചെറിയ മന്ദസ്മിതത്തോടെ മാത്രമായിരുന്നു നവീനെ കണ്ടിരുന്നതെന്ന് അവർ പറഞ്ഞു.

ഒറ്റ കുടുംബമായാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു വീട്ടില്‍ കഴിയുന്നത് പോലെയാണ് ഞങ്ങള്‍ സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമെല്ലാം. ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ കഴിയാത്തതാണ്. ഞങ്ങളുടെ കൂടെ നിര്‍ലോഭം പ്രവര്‍ത്തിച്ചയാളാണ്, ഒരു പാവത്താനാണ്.

കാസർകോട്ടേക്ക് ഡെപ്യൂട്ടി കലക്റ്ററായി പ്രൊമോഷന്‍ കിട്ടിയപ്പോള്‍ കലക്റ്ററേറ്റില്‍ വച്ചാണ് അവസാനമായി നവീനെ കാണുന്നത്. അന്ന് ഒരുമിച്ച് ഫോട്ടൊയൊക്കെ എടുത്തു, പിന്നെ കണ്ടിട്ടില്ല. മെസേജ് അയച്ചിരുന്നു. നവീന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ദിവ്യ പ്രതികരിച്ചു. കണ്ണീരൊഴുക്കിക്കൊണ്ടാണ് ദിവ്യ എസ്. അയ്യർ നവീന് അന്ത്യാഞ്ജലിയർപ്പിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com