നവരാത്രി: സംസ്ഥാനത്ത് 30ന് പൊതു അവധി

ഒക്റ്റോബർ ഒന്ന്, രണ്ട് ദിവസങ്ങളിലും കേരളത്തിൽ പൊതു അവധിയാണ്.
Navratri; Public holiday on 30th in the state

നവരാത്രി; സംസ്ഥാനത്ത് 30ന് പൊതു അവധി

Updated on

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 30 (ചൊവ്വാഴ്ച) സംസ്ഥാനത്ത് പൊതു അവധിയായി പ്രഖ്യാപിച്ചു.

സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്റ്റ് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപങ്ങൾക്കും, പ്രെഫഷണൽ കോളെജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

നിയമസഭ സമ്മേളിക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരാകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മഹാനവമി, വിജയദശമി ദിവസങ്ങളായ ഒക്റ്റോബർ ഒന്ന്, രണ്ട് തീയതികളിലും കേരളത്തിൽ പൊതു അവധിയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com