തലസ്ഥാനത്ത് നാവിക സേന ദിനാഘോഷം; രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥി

അഭ്യാസ പ്രകടനത്തിൽ പടക്കപ്പലുകളും അന്തര്‍വാഹിനികളും അണിനിരയ്ക്കും
Navy day celebration @ Tvm

നാവിക സേന ദിനാഘോഷം

Updated on

തിരുവനന്തപുരം: നാവിക സേന ദിനാഘോഷം തലസ്ഥാനത്തെ വർണാഭമാക്കും. തിരുവനന്തപുരം ശംഖുംമുഖം തീരത്താണ് നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ നടക്കുക. ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയായിരിക്കും. പടക്കപ്പലുകളും അന്തര്‍വാഹിനികളും യുദ്ധവിമാനങ്ങളും ഉള്‍പ്പടെ അണിനിരക്കുന്ന അഭ്യാസ പ്രകടനം കാഴ്ചക്കാർ നവ്യാനുഭവം സമ്മാനിക്കും.

പൊതുജനങ്ങള്‍ക്ക് ഉള്‍പ്പടെ കാണാവുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ 9.45ഓടെ രാഷ്ട്രപതി ഡൽഹിക്ക് തിരിക്കും. അതേസമയം തിരുവനന്തപുരത്ത് നിര്‍മിക്കുന്ന നാവിക സേനയുടെ ഉപകേന്ദ്രം അടുത്ത വര്‍ഷം പ്രവര്‍ത്തന സജ്ജമാകും. മുട്ടത്തറയിലാണ് ഉപകേന്ദ്രം വരുന്നത്. സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായതായി നാവിക സേന അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com