
കൊച്ചി കായൽ
കൊച്ചി: പരിശീലനത്തിനിടെ കൊച്ചി കായലിൽ ചാടിയ നാവികസേന ഉദ‍്യോഗസ്ഥനെ കാണാതായി. ടാൻസാനിയൻ നാവികസേന ഉദ‍്യോഗസ്ഥനായ അബ്ജുൽ ഇബ്രാഹിം സലാഹിയെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. തേവര പാലത്തിൽ നിന്നും ചാടുകയായിരുന്നു.
ഫയർഫോഴ്സും നാവികസേനയും സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. ഒഴുക്കിൽപ്പെട്ടതാണെന്നാണ് വിവരം. ഏഴിമല നാവിക അക്കാഡമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ശേഷം കൊച്ചിയിൽ പരിശീലനത്തിനെത്തിയതായിരുന്നു അബ്ജുൽ ഇബ്രാഹിം സലാഹി.