''ഇംഗ്ലിഷ് പാഠപുസ്തകങ്ങളിൽ മാത്രമല്ല കണക്ക് പുസ്തകങ്ങളിലും മാറ്റം വരുത്തി'', മന്ത്രി ശിവൻകുട്ടിക്ക് എൻസിഇആർടിയുടെ മറുപടി

തലക്കെട്ട് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിക്ക് എൻസിഇആർടിയുടെ മറുപടി. സംഗീത ഉപകരണങ്ങളുടെയും രാഗങ്ങളുടെയും പേരുകളാണ് പാഠപുസ്തകങ്ങൾക്ക് നൽകിയതെന്ന് എൻസിഇആർടി വ‍്യക്തമാക്കി
NCERT responds to Minister Sivankutty over hindi title controversy

മന്ത്രി വി. ശിവൻകുട്ടി

file image

Updated on

തിരുവനന്തപുരം: ഇംഗ്ലിഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള എൻസിഇആർടി തീരുമാനത്തിനെതിരേ രംഗത്തെത്തിയ വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് മറുപടി നൽകി എൻസിഇആർടി.

പാഠപുസ്തകങ്ങൾക്ക് സംഗീത ഉപകരണങ്ങളുടെയും രാഗങ്ങളുടെയും പേരുകളാണ് നൽകിയിരുന്നതെന്നും വിദ‍്യാർഥികളെ ഇന്ത‍്യൻ പൈതൃകവുമായി അടുപ്പിക്കുകയാണ് ലക്ഷ‍്യമെന്നും എൻസിആർടി അറിയിച്ചു.

പുതിയ വിദ‍്യാഭ‍്യാസ നയത്തിന്‍റെ ഭാഗമായാണ് തലക്കെട്ടുകളിൽ മാറ്റം വരുത്തിയതെന്നാണ് എൻസിഇആർടിയുടെ വിശദീകരണം.

ഇംഗ്ലിഷ് പാഠപുസ്തകങ്ങളിൽ മാത്രമല്ല കണക്ക് പുസ്തകങ്ങളിലും ഇത്തരം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും എൻസിഇആർടി വ‍്യക്തമാക്കി.

ഇംഗ്ലിഷ് പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള എൻസിഇആർടി തീരുമാനം ഗുരുതരമായ യുക്തിരാഹിത‍്യമാണെന്നായിരുന്നു മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നത്. ഭരണഘടനാ മൂല‍്യങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്കും എതിരാണ് എൻസിഇആർടി തീരുമാനമെന്നും മന്ത്രി ആരോപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com