ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷൻ

വനിതാ കമ്മീഷൻ അംഗങ്ങൾ നേരിട്ട് കേരളത്തിലെത്തി പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കും
National Commission for Women has toughened its stance on the Hema Committee report
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷൻ
Updated on

ന‍്യൂഡൽഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം സർക്കാർ കൈമാറാത്ത സാഹചര‍്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്‍റെ ഈ നീക്കം.

വനിതാ കമ്മീഷൻ അംഗങ്ങൾ നേരിട്ട് കേരളത്തിലെത്തി പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കും. സന്ദർശനം ഉടൻ ഉണ്ടാകുമെന്നും പരാതിയുള്ളവർക്ക് നേരിട്ട് സമീപിക്കാമെന്നും ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം നൽകാൻ സർക്കാരിനോട് കമ്മീഷൻ ആവശ‍്യപ്പെട്ടിരുന്നു. എന്നാൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് പോലും മറുപടി ലഭിച്ചിരുന്നില്ല. ഹേമ കമ്മിറ്റിക്ക് മുന്നിൽ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികംപേരുടെ മൊഴി ഗൗരവമുള്ളതാണെന്ന് പ്രത‍്യേക അന്വേഷണ സംഘം വിലയിരുത്തിയിരുന്നു.

മൊഴി നൽകിയവരെ നേരിട്ട് ബന്ധപ്പെടാനാണ് എസ്ഐടിയുടെ തീരുമാനം. മൊഴി നൽകിയ നടിമാർ അടക്കമുള്ളവരെ കണ്ടെത്തേണ്ട ചുമതല എസ്ഐടിയിലെ അംഗങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.