കൂറുമാറ്റത്തിന് കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം; തോമസ് കെ. തോമസിനെതിരേ പാർട്ടിതല അന്വേഷണം

10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് നിർദേശം
ncp four member commission will investigate on 100 crore bribe allegation against thomas k thomas
തോമസ് കെ. തോമസ്
Updated on

തിരുവനന്തപുരം: കുറുമാറ്റത്തിനായി 2 എംഎൽഎമാർക്ക് 100 കോടിരൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് എൻസിപി. നാലംഗ കമ്മിഷനാണ് അന്വേഷണ ചുമതല. പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആര്‍ രാജൻ, ജോബ് കാട്ടൂർ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങൾ. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് നിർദേശം. പാർട്ടിതല അന്വേഷണം മാത്രമാണിത്. ‌‌

ഇടത് എംഎൽഎമാരെ ബിജെപിയിലേക്കെത്തിക്കാൻ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ശ്രമിച്ചെന്നാണ് ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി തന്നെയാണ് വിഷയം അവതരിപ്പിച്ചതും. തോമസ് കെ. തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നൽകിയില്ലെന്ന കാര്യം മുഖ്യമന്ത്രി വിശദീകരിക്കുകയായിരുന്നു. ഇടതുമുന്നണിയിൽ ഇനി തോമസ് കെ. തോമസിനെ സഹകരിപ്പിക്കരുതെന്നും കര്‍ശന നടപടി വേണമെന്നും അഭിപ്രായമുള്ളവരുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com