ncp resolution ak saseendran candidacy
എ.കെ. ശശീന്ദ്രൻfile image

മത്സരിച്ചത് മതി; എ.കെ. ശശീന്ദ്രനെതിരേ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികൾ

കോഴിക്കോട് ജില്ലയിലെ 10 മണ്ഡലം കമ്മിറ്റികളാണ് ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരേ പ്രമേയം പാസാക്കിയത്
Published on

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരേ പ്രമേയം പാസാക്കി എൻസിപി. കോഴിക്കോട് ജില്ലയിലെ 10 മണ്ഡലം കമ്മിറ്റികളാണ് ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരേ പ്രമേയം പാസാക്കിയത്.

8 തവണ മത്സരിച്ച് 2 തവണ മന്ത്രിയായ ശശീന്ദ്രൻ മത്സര രംഗത്തു നിന്ന് പിന്മാറിപാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് പ്രമേയത്തിൽ പറയുന്നത്.

ശശീന്ദ്രന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത നിലനിൽക്കുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കിയത്.

logo
Metro Vaartha
www.metrovaartha.com