

കോർപ്പറേഷനിലും മുൻസിപ്പാലിറ്റിയിലും സാന്നിധ്യം ശക്തമാക്കി എൻഡിഎ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ കോർപ്പറേഷനിലും മുൻസിപ്പാലിറ്റിയിലും വ്യക്തമായ സാന്നിധ്യം അറിയിച്ച് എൻഡിഎ. 5 മുൻസിപ്പാലിറ്റിയിലും ഒരു കോർപ്പറേഷനിലും മുന്നേറുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ മുന്നേറുകയാണ്. എൻഡിഎ കോർപ്പറേഷൻ പിടിക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്.
നേമത്തെ എൻഡിഎ വ്യക്തമായ ലീഡ് ഉയർത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ 2 മുൻസിപ്പാലിറ്റിയിൽ എൻഡിഎ വിജയിച്ചിട്ടുണ്ട്.
പക്ഷേ, ഗ്രാമ പഞ്ചായത്തിൽ 18 പഞ്ചായത്തിൽ മാത്രമാണ് ലീഡ് നിലനിർത്തുന്നത്. എന്നാൽ ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും എൻഡിഎ വളരെ മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.