22ന് വയനാട്ടിൽ വന്‍ ആഘോഷം സംഘടിപ്പിക്കാൻ എൻഡിഎ; ജാവഡേക്കറും തുഷാറും പങ്കെടുക്കും

അയോധ്യയിലെ ചടങ്ങുകൾ പൊൻകുഴി ക്ഷേത്രത്തിൽ പ്രത്യേക സ്ക്രീൻ തയാറാക്കി തൽസമയം പ്രദർശിപ്പിക്കും.
Rahul Gandhi
Rahul Gandhi

കൽപ്പറ്റ: അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടക്കുന്ന 22ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ വൻ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ എൻഡിഎ നേതൃത്വം തീരുമാനിച്ചു.

ഇതോടനുബന്ധിച്ച് പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ പ്രകാശ് ജാവഡേക്കർ ഉൾപ്പെടെ പങ്കെടുക്കും. അയോധ്യയിലെ ചടങ്ങുകൾ പൊൻകുഴി ക്ഷേത്രത്തിൽ പ്രത്യേക സ്ക്രീൻ തയാറാക്കി തൽസമയം പ്രദർശിപ്പിക്കും. ജാവഡേക്കറിനൊപ്പം ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ക്ഷേത്രത്തിലെത്തുമെന്നു ബിജെപി നേതൃത്വം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരേ എൻഡിഎയുടെ സ്ഥാനാർഥിയായിരുന്നു തുഷാർ.

സുൽത്താൻ ബത്തേരി- മൈസൂരു റോഡിനു സമീപത്തെ പൊൻകുഴി ക്ഷേത്രത്തിന് രാമായണവുമായി ബന്ധമുണ്ടെന്നാണ് ഐതിഹ്യം. സീതയുടെ കണ്ണുനീർ കൊണ്ടു രൂപപ്പെട്ടതാണ് ഇവിടത്തെ കുളമെന്നും വിശ്വസിക്കുന്നു. മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നു നാലു കിലോമീറ്റർ മാത്രം അകലെയുള്ള ക്ഷേത്രത്തിൽ പ്രധാന മൂർത്തിയായ ശ്രീരാമനൊപ്പം സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിങ്ങനെ ഉപദേവതമാരുമുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com