കേരളത്തിൽ എയിംസ്, 2 സൗജന്യ സിലിണ്ടർ, ക്ഷേമപെൻഷൻ 3000 രൂപ; തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി എൻഡിഎ

ബിജെപി അധ്യക്ഷൻ നിതിൻ നബീൻ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്
NDA with election manifesto

തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി എൻഡിഎ

Updated on

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി എൻഡിഎ. ബിജെപി അധ്യക്ഷൻ നിതിൻ നബീൻ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്. കേരളത്തിൽ എയിംസ് കൊണ്ടുവരുമെന്നാണ് പത്രികയിലെ പ്രധാന വാഗ്ദാനം.

പാവപ്പെട്ട കുടുംബങ്ങലിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ റീചാർജ്ജ് ഉള്ള ഭക്ഷ്യ ആരോഗ്യ സുരക്ഷ കാർഡ്, തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽ ശൃംഖല, കോഴിക്കോടും തിരുവനന്തപുരത്തും പുതിയ മെട്രോ സർവീസുകൾ ആരംഭിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

ക്ഷേത്രഭരണത്തിൽ ഭക്തരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കും. ഇതിലൂടെ ശബരിമല, ഗുരുവായൂർ തുടങ്ങിയ എല്ലാ ആരാധനാലയങ്ങളു സംരക്ഷിക്കും. ശബരിമല സ്വർണക്കൊള്ളയിൽ സമയബന്ധിതമായ സിബിഐ അന്വേഷണം നടത്തി അഴിമതിക്കാരേ നിയമത്തിന് മുന്നിൽ കൊണ്ടുവരും.

ഭക്തർക്കായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ശബരിമല അടിസ്ഥാന സൗകര്യവികസന മിഷൻ ആരംഭിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ക്ഷേമപെൻഷനുകൾ 3000 രൂപയാക്കി ഉയർത്തും. പാവപ്പെട്ട കുടുംബങ്ങൾക്ക് രണ്ട് സൗജന്യ എൽപിജി സിലിണ്ടർ നൽകും. ഓണത്തിനും ക്രിസ്മസിനും ഓരോന്ന് വീതം ഇവ ലഭ്യമാക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com