സുഹൈലിന്‍റെ ശരീരത്തിൽ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം; ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട് പുറത്ത്

സുഹൈലിന്‍റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി 11 മണിക്ക് പരിഗണിക്കും
nedumbassery accident lab report confirms high alcohol level in suhail

സുഹൈലിന്‍റെ ശരീരത്തിൽ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം; ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട് പുറത്ത്

Updated on: 

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിൽ പ്രതി സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യമുണ്ടായിരുന്നെന്ന് കണ്ടെത്തൽ. വ്യാഴാഴ്ച രാത്രി പുറത്തുവന്ന സാമ്പിൾ പരിശോധന ഫലത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ സിന്തറ്റിക് ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.

അതേസമയം, വെള്ളിയാഴ്ച രാവിലെ 11 മണിയോടെ അങ്കമാലി മജിസ്ട്രേറ്റ് കോടതി സുഹൈലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും. സുഹൈലിന്‍റെ ജാമ്യത്തെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്‍റെ തീരുമാനം.

സുഹൈലിനെ പൊലീസ് വ്യാഴാഴ്ച അപകടസ്ഥലത്തും നെടുമ്പാശേരിയിലെ ബാറിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് സുഹൈലിനെ വണ്ടിയിൽ തന്നെ ഇരുത്തിയായിരുന്നു തെളിവെടുപ്പ്.

logo
Metro Vaartha
www.metrovaartha.com