നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
Kerala
നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
സിഐഎസ്എഫും പൊലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർഥനാ ഹാളിൽ ബോംബ് വച്ചതായാണ് സന്ദേശമെത്തിയത്. വിാനത്താവള കമ്പനി പിആർഒയുടെ മെയിലിലേക്കാണ് സന്ദേശം എത്തിയത്.
സിഐഎസ്എഫും പൊലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ട്. ഭീഷണി സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.