മിനികൂപ്പർ അപകടം; റിമാൻഡ് ചെയ്ത പ്രതികളെ മാറ്റിയത് ബോസ്റ്റൽ സ്കൂളിലേക്ക്, ദുരൂഹതയേറുന്നു!!

സാധാരണയായി ശിക്ഷ വിധിച്ച കൗമാരക്കാരായ പ്രതികളെ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകാനായി മാറ്റുന്ന സ്ഥലമാണ് ബോസ്റ്റൽ സ്കൂളുകൾ
nedumbassery car accident four arrested mvd report

പ്രതി സുഹൈൽ

Updated on: 

കൊച്ചി: നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാറോടിച്ച സുഹൈൽ സജീവിനെയും (19) കൂടെയുണ്ടായിരുന്ന സുഹൃത്ത് നിനവിനെയും സബ് ജയിലിലേക്ക് മാറ്റാത്തതിൽ ദുരൂഹത. ഇരുവരെയും കാക്കനാട്ടെ ബോസ്റ്റർ സ്കൂളിലേക്കാണ് മറ്റിയിരിക്കുന്നത്. ജയിൽച്ചട്ടം 324 പ്രകാരമാണ് നടപടിയെന്നാണ് പൊലീസ് വിശദീകരണം.

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രായപൂർത്തിയാകാത്ത കൗമാരക്കാരെ (പ്രത്യേകിച്ച് 16 മുതൽ 21 വയസ് വരെയുള്ളവരെ) പാർപ്പിക്കുന്നതിനും അവർക്ക് തിരുത്തൽ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്നതിനുമുള്ള പ്രത്യേക സ്ഥാപനങ്ങളാണ് ബോസ്റ്റൽ സ്കൂളുകൾ. ശിക്ഷ വിധിച്ച ശേഷം മാത്രം താമസിക്കുന്ന ബോസ്റ്റർ‌ സ്കൂളുകളിലേക്ക് 14 ദിവസം റിമാൻഡിൽ വിട്ട പ്രതികളെ എന്തിന് എത്തിച്ചു എന്നതാണ് ഉയരുന്ന ചോദ്യം.

കഴിഞ്ഞ ദിവസമാണ് ആലുവ മജിസ്ട്രേറ്റ് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നടപടി ക്രമമനുസരിച്ച് പ്രതികളെ സബ് ജയിലിലേക്കാണ് എത്തിക്കേണ്ടത്. അതിന് പകരമാണ് പൊലീസിന്‍റെ ഈ നടപടി. ഇതിൽ ദുരൂഹത ആരോപിച്ച് മരിച്ച പെൺകുട്ടികളുടെ വീട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com