3 പേർ സ്കൂട്ടറിൽ പോയതാണ് പ്രശ്നമായത്, പ്രതികളും മരിച്ചവരും അവിടെ എങ്ങനെ എത്തി? സുഹൈലിന്‍റെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു

കൃത്യമായ തെളിവുകളോ ദൃക്സാഷികളോ ഇല്ലെന്ന് പ്രതിഭാഗം വാദിച്ചു
nedumbassery mini cooper accident bail plea

പ്രതി സുഹൈൽ

Updated on: 

കൊച്ചി: നെടുമ്പാശേരി മിനികൂപ്പർ അപകടക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച് കോടതി. സ്കൂട്ടറിൽ മൂന്നു പേർ യാത്രചെയ്തതാണ് അപകടത്തിന് കാരണമായെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. ജാമ്യ ഹർജിയിൽ വാദം തുടരുകയാണ്.

അഡ്വ. സെബി ജോസ് കിടങ്ങൂർ ആണ് പ്രതിഭാഗത്തിനുവേണ്ടി കോടതിയിൽ ഹാജരായത്. മൂന്നുപേരാണ് സ്കൂട്ടറിൽ സഞ്ചരിച്ചതെന്നും ഇതാണ് അപകടത്തിന് കാരണമെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്. അതിന് കോടതി അതിനാലാണോ ഇടിച്ചിട്ടതെന്ന് ചോദിച്ചപ്പോൾ നിയമലംഘനം നടന്നത് ചൂണ്ടിക്കാട്ടിയതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ മറുപടി നൽകി. പിന്നാലെ അവർ മരിച്ച് പോയില്ലേ, ശിക്ഷിക്കാനാവില്ലല്ലോ എന്ന് കോടതിയും പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് വാഹനാപകടം നടന്ന ശേഷമുള്ള ആദ്യ മൊഴി, തൊട്ടുപുറകെ വാഹനത്തിൽ വന്ന പ്രിയാദ് എന്നയാളുടേതാണ്. അപകടശേഷമാണ് ഇയാൾ എത്തിയത്. ഇയാൾ ദൃക്സാക്ഷി അല്ല. അതുകൊണ്ട് തന്നെ പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും? പ്രിയാദ് മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ? ഇതിൽ സംശയമുണ്ട് എന്നും പ്രതിഭാഗം വാദിച്ചു.

മാത്രമല്ല, പ്രതികളും മരിച്ചവരും സംഭവസ്ഥലത്ത് എങ്ങനെ എത്തിയെന്ന് പൊ ലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. മറ്റു വിശദാംശങ്ങൾ പോലും ഇതുവരെ അന്വേഷിച്ചിട്ടില്ല. എന്താണ് കേസിന് പിന്നിലെന്ന് ആർക്കും അറിയില്ലെന്നും പ്രതിക്കെതിരേ ഗുഢാലോചന നടക്കുന്നുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.

logo
Metro Vaartha
www.metrovaartha.com