നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈൽ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഒന്നാം പ്രതി സുഹൈൽ, മറ്റു പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി കോടതി ശനിയാഴ്ച തള്ളിയത്
Nedumbassery Mini Cooper accident: Bail plea of ​​the accused, including Suhail, rejected.

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈൽ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Updated on: 

അങ്കമാലി: നെടുമ്പാശേരി എയർപോർട്ട് റോഡിൽ മൂന്ന് പേർ കാറിടിച്ച് മരിച്ച കേസിൽ പ്രതികളായ നാല് പേരുടെയും ജാമ്യാപേക്ഷ തള്ളി. ഒന്നാം പ്രതി സുഹൈൽ, മറ്റു പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച തള്ളിയത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.45നാണ് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർകാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സുഹൈൽ ഓടിച്ചിരുന്ന മിനി കൂപ്പർ കാർ അമിതവേഗത്തിൽ എത്തി ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പ്രതിയായ സുഹൈലിന്‍റെ പേര് ഇല്ലാത്തതും മദ്യപിച്ചതായി രേഖപ്പെടുത്താത്തതും ഏറെ വിവാദമായിരുന്നു. കൂടാതെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതും വിവാദത്തിന് വഴിയൊരുക്കി. പ്രതിയെ പൊലീസ് രക്ഷിക്കാൻ ശ്രമം നടത്തുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. നിലവിൽ കാക്കനാട് ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിലാണ് നാല് പ്രതികളും കഴിയുന്നത്.

മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതികൾ ഇനി സെഷൻസ് കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

logo
Metro Vaartha
www.metrovaartha.com