ആലപ്പുഴ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28 ന്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഭൂരിപക്ഷം ക്ലബ്ലുകളും ഈ മാസം 28 നാണ് സൗകര്യമെന്ന് യോഗത്തില്‍ അറിയിച്ചതോടെയാണ് തീയതിയിൽ അന്തിമ തീരുമാനമായത്.
ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തേണ്ട ആവശ്യവും യോഗത്തില്‍ ചര്‍ച്ചയായി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രാദേശിക വള്ളംകളികള്‍ ഈമാസം 24 ഓടെ അവസാനിച്ചിരുന്നു. നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകള്‍ മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.