വളർത്തുനായയെ മലമൂത്ര വിസർജനത്തിനായി തന്‍റെ പറമ്പിലേക്ക് തുറന്നു വിടുന്നു; സത്യഭാമക്കെതിരേ അയൽവാസിയുടെ പരാതി

അടുത്ത കാലങ്ങളിലായി വിവാദ വിഷയങ്ങളിലൂടെ ശ്രദ്ഘ പിടിച്ചു പറ്റിയ ആളാണ് കലാമണ്ഡലം സത്യഭാമ
neighbour complaint against kalamandalam sathyabhama
സത്യഭാമ
Updated on

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമക്കെതിരേ പരാതിയുമായി അയൽവാസി രംഗത്ത്. സത്യഭാമ വളർത്തുനായയെ മലമൂത്ര വിസർജനത്തിനായി തന്‍റെ പറമ്പിലേക്ക് തുറന്നു വിടുന്നുവെന്നാണ് അ‍യൽവാസിയുടെ പരാതി. ഇത് സംബന്ധിച്ച് ഇയാൾ പൊലീസിൽ പരാതി നൽകി.

പിന്നാലെ കണ്ടോന്‍റ്മെന്‍റ് പൊലീസ് സത്യഭാമയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. സത്യഭാമയ്ക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. ഇനിയും ഇത്തരത്തിൽ ആവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചപ. പിന്നാലെ ഇനി ആവർത്തിക്കില്ലെന്ന സത്യഭാമയുടെ ഉറപ്പിൽ ഇരുവരും മധ്യസ്ഥതയിൽ പിരിഞ്ഞു.

അടുത്ത കാലങ്ങളിലായി വിവാദ വിഷയങ്ങളിലൂടെ ശ്രദ്ഘ പിടിച്ചു പറ്റിയ ആളാണ് കലാമണ്ഡലം സത്യഭാമ. ആർ.എൽ.വി. രാമകൃഷ്ണനെതിരേയും സ്നേഹ ശ്രീകുമാറിനെതിരെയും, രേഖ രതീഷിനെതിരെയുമെല്ലാം സത്യഭാമ വിവാദ പരാമർശം നടത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com