വസ്തു തർക്കം; തിരുവനന്തപുരത്ത് അയൽവാസിയെ കുത്തിക്കൊന്നു
dead body file image
Kerala
സ്വത്ത് തർക്കം; തിരുവനന്തപുരത്ത് അയൽവാസിയെ കുത്തിക്കൊന്നു
താലൂക്ക് ഓഫിസിൽ നിന്നും ഉദ്യോഗസ്ഥരെത്തി സ്ഥലം അളക്കുന്നതിനിടെയായിരുന്നു കൊലപാതകം
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്നു. മാവിലക്കടവ് സ്വദേശി ശശിയാണ് മരിച്ചത്. താലൂക്ക് ഓഫിസിൽ നിന്നും ഉദ്യോഗസ്ഥരെത്തി സ്ഥലം അളക്കുന്നതിനിടെയായിരുന്നു കൊലപാതകം.
അയൽവാസിയായ മണിയനാണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.