

ഗുലാൻ കുഞ്ഞുമോന്‍റെ വാഹനം; നെല്ലിക്കോട്ട് മഹാദേവൻ ചരിഞ്ഞു
കൊച്ചി: കൊച്ചി നെട്ടൂരിൽ ക്ഷേത്രോത്സവത്തിനെത്തിച്ച നെല്ലിക്കോട്ട് മഹാദേവൻ എന്ന ആന ചരിഞ്ഞു. പെരുമ്പാവൂരിലേക്ക് കൊണ്ടുപോവാനായി ലോറിയിൽ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
തുറുപ്പുഗുലാൻ സിനിമയിലുള്ള ആനയാണ് നെല്ലിക്കോട്ട് മഹാദേവൻ. ഗുലാൻ കുഞ്ഞുമോന്‍റെ വാഹമായാണ് ആനയെ അവതരിപ്പിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ, ചോറ്റാനിക്കര, ഏറ്റുമാനൂർ, കിടങ്ങൂർ ക്ഷേത്രങ്ങളിലൊക്കെ ഉത്സവത്തിൽ സജീവമായിരുന്നു. പ്ലാത്തോട്ടം ബാബു എന്നാണ് പഴയ പേര്.