നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾക്ക് പേരുമാറ്റം

ഈ ആവശ്യം സംസ്ഥാനം അംഗീകരിക്കുന്നെന്ന് കാട്ടി ഗാതഗത വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശനിയാഴ്ച കത്തയച്ചു
നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾക്ക് പേരുമാറ്റം
Updated on

തിരുവനന്തപുരം: രണ്ടു റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ സംസ്ഥാന സർക്കാർ. നേമം റെയിൽവേ സ്റ്റേഷന്‍റെ പേര് വൈകാതെ തിരുവനന്തപുരം സൗത്ത് എന്നാകും. കൊച്ചുവേളി തിരുവന്തപുരം നോർത്തും. തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽവേ വികസനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്‍റെ ഉപഗ്രഹ ടെർമിലിനലുകളായി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണു പേരുമാറ്റം.

പേരുമാറുന്നതിന് സർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജർ ഈ മാസം ഒന്നിന് സംസ്ഥാന്തതിനു കത്ത് നൽകിയിരുന്നു. ഈ ആവശ്യം സംസ്ഥാനം അംഗീകരിക്കുന്നെന്ന് കാട്ടി ഗാതഗത വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശനിയാഴ്ച കത്തയച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com